gnn24x7

ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് കേരളത്തിലെ 10 ജില്ലകളിൽ

0
281
gnn24x7

ജനിതകമാറ്റം വന്ന അതിതീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസ് വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്റെ ഇന്ത്യൻ വേറിയന്റ് ബി1 617 കേരളത്തിലെ 10 ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ ഉള്ളത് കോട്ടയത്തും ആലപ്പുഴയിലുമാണ്.

ഈ വൈറസിന് അതിതീവ്രവ്യാപന ശേഷിയുണ്ടെന്നും കഴിഞ്ഞ ഒരു മാസത്തിനിടെയാണ് ജനിതക മാറ്റം വന്ന വൈറസ് വ്യാപനം ഉണ്ടായതെന്നുമാണ് പഠനം. ഈ വൈറസ് സാന്നിധ്യം കേരളത്തിൽ അതി ഗുരുതര സാഹചര്യം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

മലപ്പുറം പാലക്കാട് കോഴിക്കോട് കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട്, കോട്ടയം ആലപ്പുഴ എന്നീ ജില്ലകളിലാണ് ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

gnn24x7