gnn24x7

ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു

0
211
gnn24x7

പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ സ്റ്റാഫ് നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. പ്രസവവാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ആയിരുന്നു രമ്യ ഷിബു.

രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം ഉണ്ടായതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും, പെട്ടെന്നു തന്നെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. ഭർത്താവ് : ഷിബു, മക്കൾ : ആൽബിൻ (10), മെൽബിൻ (8).

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here