gnn24x7

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

0
303
gnn24x7

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്ന് കലക്ടർക്ക് പരാതി നൽകി.

എന്നാൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു കലക്ടറുടെ മറുപടി. പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണയ്ക്ക് വോട്ട് ഉണ്ടായിരുന്നത്. അതേസമയം ലോക്സഭ, നിയമസഭ വോട്ടർപട്ടികയിൽ ടിക്കാറാം മീണയുടെ പേരുണ്ട്. തനിക്ക് മാത്രമല്ല നിരവധി ഐഎഎസ് ഓഫീസർമാർക്കും ഇത്തവണ വോട്ട് ചെയ്യാനായിട്ടില്ല എന്നും ടിക്കാറാം മീണ പറഞ്ഞു.

gnn24x7