gnn24x7

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി

0
317
gnn24x7

32 വര്‍ഷത്തെ തടവും ജയിലിലെ നല്ലനടപ്പും പരിഗണിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രിംകോടതി. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളന് 19 വയസായിരുന്നു.

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു എ.ജി. പേരറിവാളന്‍. കേന്ദ്രത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. എല്ലാ മാസവും ആദ്യ ആഴ്ച വീടിനടുത്ത പൊലീസ് സ്‌റ്റേഷനിലെത്തി ഒപ്പുവെക്കണമെന്നാണ് ജാമ്യവ്യവസ്ഥ.

രാജീവ് ഗാന്ധിയെ വധിക്കാനുള്ള ബോംബ് നിര്‍മാണത്തിനായി രണ്ട് ബാറ്ററി എത്തിച്ചുകൊടുത്തെന്ന കുറ്റമാണ് പേരറിവാളനെതിരെ ചുമത്തിയത്.

gnn24x7