gnn24x7

കർദിനാളും നിയമം പാലിക്കണമെന്ന് സുപ്രീംകോടതി; വിചാരണക്കോടതിയിൽ ഹാജരാകാത്തതിൽ വിമർശനം

0
538
gnn24x7

സിറോ മലബാർസഭയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതിയിൽ ഹാജരാകാത്ത കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നടപടിയെ സുപ്രീംകോടതി വിമർശിച്ചു. കർദിനാളും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കർദിനാൾ വിചാരണക്കോടതിയിൽ ഹാജരാകണമെന്ന ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

അതേസമയം, വിചാരണക്കോടതി നിർദേശിച്ച ദിവസങ്ങളിൽ ചില അസൗകര്യമുണ്ടായതിനാൽ ഹാജരാകാതിരുന്നതാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂതറ സുപ്രീംകോടതിയെ അറിയിച്ചു. വിചാരണക്കോടതിയിൽ ഹാജരാകണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്തിട്ടുണ്ടെന്നും ലൂതറ കോടതിയിൽ വ്യക്തമാക്കി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടേത് ഉൾപ്പടെയുള്ള ഹർജികൾ വിധി പറയാനായി സുപ്രീം കോടതി മാറ്റി.

പള്ളി ഭൂമികൾ പൊതു ട്രസ്റ്റിന്റെ ഭാഗമായിവരുമെന്നും സിവിൽ നടപടി ചട്ടത്തിലെ 92-ാം വകുപ്പ്ഹൈക്കോടതി നിലപാടിനെ സംബന്ധിച്ച് സംസ്ഥാന സർക്കാർ അഭിഭാഷകരോട് കോടതി നിലപാട് ആരാഞ്ഞു.ബാധകമായിരിക്കുമെന്നുമുള്ള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയിട്ടില്ലെന്നും അതിനാൽ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കാൻ കഴിയില്ലെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത കോടതിയെ അറിയിച്ചു. കേസ് റദ്ദാക്കാൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇത്തരമൊരു നിർദേശം നൽകിയത് നിയമപരമായി അദ്ദേഹം വാദിച്ചു.

കർദിനാളിനെതിരായ ഒരു പരാതി സർക്കാർ അന്വേഷണം നടത്തി അവസാനിപ്പിച്ചു. സർക്കാർ ഭൂമിയാണ് വിറ്റത് എന്ന ആരോപണം തെറ്റാണെന്ന് കണ്ടെത്തി. നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിട്ടില്ല. കോടതി ആവശ്യപ്പെട്ടാൽ ഇനിയും അന്വേഷിക്കാമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കറും കോടതിയെ അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here