കാബൂള്‍: മലയാളി യുവതികള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞിരുന്ന നിരവധി ഐഎസ് തടവുകാരെ താലിബാന്‍ മോചിപ്പിച്ചു. 2016ല്‍ ഐഎസിനു വേണ്ടി പോരാടാന്‍ സിറിയയിലേക്കു പോയി പിടിയിലായ നിരവധി പേരെയാണ് കാബൂളിലെ രണ്ട് ജയിലുകളില്‍നിന്നു താലിബാന്‍ മോചിപ്പിച്ചിരിക്കുന്നത്.
2019 നവംബറിലാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്‍പാകെ ഇവർ കീഴടങ്ങിയത്. സോണിയ സെബാസ്റ്റ്യന്‍ എന്ന ആയിഷ, റാഫീല, മെറിന്‍ ജേക്കബ് എന്ന മറിയം, നിമിഷ എന്ന ഫാത്തിമ ഇസാ എന്നിവരാണ് അഫ്ഗാന്‍ ജയിലിലുള്ള മലയാളി യുവതികൾ.
എന്‍ഐഎ പട്ടികയിലുള്ള, മലയാളികളായ ഒമ്പത് ഐഎസ് അംഗങ്ങളെ മോചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. ഏതാണ്ട് 25 ഇന്ത്യക്കാരാണ് കാബൂളിലെ വിവിധ ജയിലുകളില്‍ തടവില്‍ കഴിഞ്ഞിരുന്നത്. മോചിപ്പിച്ച ഇന്ത്യക്കാരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയച്ച് ആക്രമണം നടത്താന്‍ താലിബാന്‍ ഉപമേധാവി സിറാജുദീന്‍ ഹഖാനി ശ്രമിക്കുമെന്നും ഇന്ത്യന്‍ ഏജന്‍സികള്‍ ആശങ്കപ്പെ







































