തിരുവനന്തപുരം: ഓണ്‍ലൈന്‍ ക്ലാസുകളെ ആശ്രയിച്ച് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്നു മുതല്‍ ആരംഭിക്കും. പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചുള്ള പ്രവേശനോത്സവവും ഇന്ന് നടക്കും. 45 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ വീടുകളിലിരുന്ന് പങ്കാളികളാകുക. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ സ്‌കൂളിലാണ് ഡിജിറ്റല്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം. വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.