gnn24x7

സ്വകാര്യവൽക്കരണം: അദാനി നടത്തുന്ന ലഖ്‌നൗ വിമാനത്താവളത്തിലെ എയർപോർട്ട് ചാർജുകളില്‍ 10 മടങ്ങിന്റെ വര്‍ധനവ്

0
501
gnn24x7

ലഖ്‌നൗ വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിമാനങ്ങളുടെയും സ്വകാര്യ ജെറ്റുകളുടെയും ചാർജുകൾ 10 മടങ്ങ് വരെ അഡാനി ഗ്രൂപ്പ് കുത്തനെ ഉയർത്തിയതായി റിപ്പോർട്ട്. ലോക്ഡൗണ്‍ കാലയളവ് മുതലെടുത്താണ് വര്‍ധനയെന്നാണ് സൂചന.

മുമ്പ് സർക്കാർ നടത്തിയിരുന്ന അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ലഖ്‌നൗ, മംഗലാപുരം, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ ഓപ്പറേറ്റിങ് കരാർ 2019 ൽ 50 വർഷത്തേക്ക് അദാനി ഗ്രൂപ്പ് നേടി. എയര്‍പോര്‍ട്ട് എറ്റെടുത്തതിന് ശേഷം 2020 അവസാനത്തോടെ ഹാന്‍ഡ്ലിംഗ് എന്ന കമ്പനിയെ വിമാനത്താവള നടത്തിപ്പിനായി അദാനി ഏല്‍പ്പിച്ചിരുന്നു.

എന്നിരുന്നാലും, ചാർജുകൾ വർദ്ധിച്ചിട്ടും സേവന നിലവാരത്തിൽ കാര്യമായ പുരോഗതിയില്ലെന്ന് ഫ്ലൈറ്റ് ഓപ്പറേറ്റർമാർ പരാതിപ്പെടുന്നു. ചാർജുകളുടെ ഈ വലിയ വർധനയെ ന്യായീകരിക്കുന്നതിന് സേവനങ്ങളിൽ കാര്യമായ പുരോഗതിയില്ല. കൂടാതെ, ലഖ്‌നൗവിലേക്കുള്ള ഈ ബിസിനസ് ജെറ്റ് വിമാനങ്ങളിൽ പലതും മെഡിക്കൽ ഇവാക്വേഷൻ ഫ്ലൈറ്റുകളാണ്

അതേസമയം,സംഭവത്തിൽ അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here