മനുഷ്യാവകാശ ലംഘനങ്ങളെച്ചൊല്ലി അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഒരു മ്യാൻമർ സൈനിക നിയന്ത്രണത്തിലുള്ള കമ്പനിയുമായി അദാനി ഗ്രൂപ്പിന് 290 ദശലക്ഷം യു.എസ് ഡോളറിന്റെ കരാറുണ്ടെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
അദാനി ഗ്രൂപ്പും മ്യാന്മര്‍ സൈന്യവും യാംഗോനിയിലെ കണ്ടെയ്‌നര്‍ തുറമുഖത്തിനായി കൈകോര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അദാനി പോര്‍ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് കരണ്‍ അദാനിയും പട്ടാള ഭരണത്തലവൻ ജററല്‍ മിന്‍ ഓങ് ഹ്‌ളെങും 2019 ല്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളും എ.ബി.സി ന്യൂസ് പുറത്തുവിട്ടരുന്നു.






































