ഒരു രാജ്യം ഒരു വൈദ്യുതി ബില്ല് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ഇതുപ്രകാരം രാജ്യത്ത് ഒരേ വൈദ്യുതി നിരക്കായിരിക്കും ഇനി വരിക. ഇതോടെ വൈദ്യുതി കുറയുകയും ചെയ്യും.
ഇത് സംബന്ധിച്ച കരട് പദ്ധതി കേന്ദ്ര ഊർജ്ജ മന്ത്രാലയം തയ്യാറാക്കിയിരിക്കുകയാണ്. കേരളം ഉൾപ്പെടെയുള്ള എൽ സംസ്ഥാനങ്ങൾക്കും ഇതുമായി ബന്ധപ്പെട്ട പദ്ധതി രേഖ കൈമാറിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാം എന്നും കേന്ദ്രം വ്യക്തമാക്കി.
നിരക്ക് ഏകീകരിക്കുന്നതിലൂടെ വൈദ്യുത വില കുറയുമെന്ന് മന്ത്രാലയം അറിയിച്ചു. കേരളത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപഭോക്താക്കളിലേക്ക് എത്തുമ്പോൾ യൂണിറ്റിന് 6 രൂപ 5 പൈസ നിരക്കാണ് ചിലവ് വരുന്നത്.
എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടുകൂടി ഒരു യൂണിറ്റിന് ഏകദേശം ഒരു രൂപയെങ്കിലും കുറവ് വരും എന്നാണ് കണക്കാക്കുന്നത്. നിലവിൽ ഓരോ സംസ്ഥാനത്തും വൈദ്യുതി വില നിശ്ചയിക്കുന്നത് വൈദ്യുത ഉത്പാദക കമ്പനികളിൽ നിന്നും വാങ്ങുന്ന വെദ്യുതിയുടെയും അതാത് സംസ്ഥാനങ്ങൾ ഉല്പാദിപ്പിക്കുന്ന വെദ്യുതിയുടെയും ചിലവ് കണക്കാക്കിയാണ്.
രാജ്യം മുഴുവൻ ഒരേ വില എന്ന ആശയം നടപ്പിലാക്കണമെങ്കിൽ സംസ്ഥാനങ്ങൾ പുറമെ നിന്ന് വാങ്ങുന്ന വെദ്യുതിക്ക് ഏർപ്പെട്ട ദീർഘ കാല കരാറുകൾ റദ്ദാക്കേണ്ടിവരും.