തിരുവനന്തപുരം: കോവിഡ് വാക്സീൻ എടുക്കാത്ത അധ്യാപകർ വാക്സീൻ എടുത്തശേഷം മാത്രം സ്കൂളിൽ പ്രവേശിച്ചാൽ മതിയെന്ന് വിദ്യാഭ്യാസ വകുപ്പ്. ഇക്കാര്യം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കു നിർദേശം നൽകി.
മനഃപൂർവം വാക്സീൻ എടുക്കാത്ത അധ്യാപകരുടെ എണ്ണം കുറവാണെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. പ്രസവാവധിയിലുള്ളവരും മൂന്നു മാസത്തിനുള്ളിൽ കോവിഡ് വന്നവരും വാക്സീൻ എടുക്കാത്തവരുടെ കൂട്ടത്തിലുണ്ട്. വാക്‌സീൻ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും എണ്ണം 2,609 ആണ്.