തിരുവനന്തപുരം: രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മേയ് 20 ന് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചടങ്ങില്‍ 500 പേരെ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 500 പേരെ മാത്രം പങ്കെടുപ്പിക്കുന്നത് വലിയ സംഖ്യ അല്ലെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം. കഴിഞ്ഞ സത്യപ്രതിജ്ഞാ ചടങ്ങില്‍ 40000 പേര്‍ പങ്കെടുത്തിരുന്നെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കടുത്ത നിയന്ത്രണങ്ങളോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തുന്നത്. എൻട്രി പാസ് ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിൽ പ്രവേശനമുണ്ടാകു. കൂടാതെ 48 മണിക്കൂറിനകം എടുത്ത ആര്ടിപിസിആർ നെഗറ്റിവ് റിസൾട്ടും കാണിക്കണം. ചടങ്ങിൽ പങ്കെടുക്കന്നവരെല്ലാം ഡബിൾ മാസ്‌ക് ധരിച്ചിരിക്കണം. ചടങ്ങ് കഴിയുന്നത് വരെ ആരും മാസ്‌ക് മാറ്റരുത്.