രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഞായറാഴ്ച അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിന്റെ നിയന്ത്രണം പിടിച്ചെടുത്ത താലിബാൻ ഇന്ത്യയുമായുള്ള എല്ലാ ഇറക്കുമതിയും കയറ്റുമതിയും നിർത്തിവച്ചു. പാക്കിസ്ഥാനിലെ ട്രാൻസിറ്റ് റൂട്ടുകളിലൂടെയുള്ള ചരക്ക് നീക്കം താലിബാൻ നിർത്തിവച്ചിരിക്കുകയാണെന്നും അതുവഴി കയറ്റുമതിയും രാജ്യത്ത് നിന്നുള്ള ഇറക്കുമതിയും നിർത്തിവച്ചതായും എഫ്ഐഇഒ ഡയറക്ടർ ജനറൽ ഡോ. അജയ് സഹായി പറഞ്ഞു.
കച്ചവടത്തിലും നിക്ഷേപത്തിലും ഇന്ത്യക്ക് അഫ്ഗാനിസ്താനുമായി ദീര്‍ഘകാല ബന്ധമാണുള്ളത്. അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കച്ചവടത്തിനു പുറമേ, അഫ്ഗാനിസ്താനില്‍ ഇന്ത്യയ്ക്ക് മൂന്ന് ബില്യണ്‍ ഡോളര്‍ നിക്ഷേപമുണ്ട്.





































