ന്യൂഡൽഹി: രാജ്യത്ത് അഞ്ച് വയസ്സിനു താഴെ പ്രായമുള്ള കുട്ടികള്‍ക്ക് മാസ്ക് ധരിക്കേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സര്‍വീസസ് പുറത്തിറക്കിയ പുതിയ നിര്‍ദേശപ്രകാരമാണ് കുട്ടികളെ ഒഴിവാക്കിയിട്ടുള്ളത്.
അതേസമയം 6 വയസ്സിനും 11 വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ മേല്‍നോട്ടത്തിലും ഡോക്ടറുടെ നിര്‍ദേശ പ്രകാരവും മാസ്ക്ക് ധരിക്കാം എന്ന നിര്‍ദേശമുണ്ട്.
കൂടാതെ 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് കൊവിഡ് 19 ചികിത്സയ്ക്കായി റെംഡിസിവിര്‍ മരുന്ന് ഉപയോഗിക്കരുതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് പുതുതായി 94,052 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. പുതിയതായി 6,148 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,59,676 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.