gnn24x7

സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു

0
283
gnn24x7

വിനോദയാത്രയ്ക്കെത്തിയ മൂന്ന് വിദ്യാർത്ഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഇടുക്കി മാങ്കുളം വലിയ പാറകുട്ടിയിലാണ് അപകടമുണ്ടായത്. അങ്കമാലി മഞ്ഞപ ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ മരിച്ചത്. സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ മുപ്പതോളം പേരടങ്ങുന്ന സംഘത്തിലുളളവരാണിവർ.

മാങ്കുളം ആനക്കുളത്ത് നിന്ന് ഒരുകിലോ എവിടെയും അകലെയാണ് പാറക്കുട്ടിയിൽ. വിനോദയാത്രയ്ക്കെത്തിയവരിൽ അഞ്ച് കുട്ടികളാണ് കുളിക്കാനിറങ്ങിയത്. ഇവരിൽ മൂന്നുപേർ മുങ്ങിപോവുകയായിരുന്നു. രണ്ട് പേരെ രക്ഷപ്പെടുത്തി. നാട്ടുകാരടക്കം എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളെ ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മോർച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

gnn24x7