gnn24x7

തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത്; മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്ത്

0
336
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് അന്വേഷണം മേൽത്തട്ടിലേക്ക്… 

സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നു.

നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജറാണ്. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഇവർ ഒളിവിലാണെന്നാണ് വിവരം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര പരിരക്ഷയുള്ളവരിൽനിന്നും ബാഗേജുകളിൽനിന്നും കള്ളക്കടത്ത്‌ സാധനങ്ങൾ കണ്ടെത്തുന്നത്‌ അത്യപൂർവമാണ്. 

ഇങ്ങനെയുള്ളവരെ പരിശോധിക്കുന്നതും ബാഗേജുകൾ  തുറക്കുന്നത് പോലും അപൂർവം. കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ സ്വർണക്കടത്ത് കേരളത്തിൽ പിടികൂടുന്നത്‌ ഇതാദ്യവും.  

മണക്കാടുള്ള കേരളത്തിലെ യുഎഇയിലെ കോൺസുലേറ്റ്‌ ജനറലിന്റെ പേരിൽ വന്ന ബാഗേജിൽനിന്നാണ് 15 കോടി രൂപയുടെ സ്വർണം പിടിച്ചത്‌. 

ബാഗേജ് തനിക്ക് വന്നതല്ലെന്ന് കോൺസുലേറ്റ്‌ ജനറൽ വ്യക്തമാക്കി. സ്വർണത്തിന്റെ  ഉറവിടം കണ്ടെത്താൻ കസ്റ്റംസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി.  രണ്ടുദിവസം മുമ്പാണ് സ്വർണം വരുന്നതെന്ന വിവരം കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. 

യുഎഇ കോൺസുലേറ്റ്‌ ജനറലിന്റെ പേരിലുള്ള ബാഗേജാണ് എന്നത് കുഴപ്പിച്ചു. നയതന്ത്ര പരിരക്ഷയുള്ളതിനാൽ ഇവ പരിശോധിക്കാൻ കസ്റ്റംസിന് അധികാരമില്ല. വിദേശത്തുനിന്നുള്ള  വിവരം വിശ്വാസയോഗ്യമായതിനാൽ ബാഗേജ് വിടാനും തയ്യാറായില്ല.   തൂക്കവും കാർഡ് ബോർഡ് പെട്ടിയുടെ നിറവുംവരെ കൃത്യമായിരുന്നു. 

ബാഗേജ് പിടിച്ചെടുത്ത്‌ പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുവാദം ചോദിച്ചു. അനുവാദം ലഭിച്ചയുടൻ കോൺസുലേറ്റ്‌ ജനറലിന്റെ നേരിട്ടുള്ള സാന്നിധ്യവും കസ്റ്റംസ് അഭ്യർഥിച്ചു. തുടർന്ന്‌ ഞായറാഴ്‌ച രാവിലെ കാർഗോ കോംപ്ലക്സിൽ നേരിട്ട് ഹാജരായി.

ബാഗേജിലുണ്ടായിരുന്ന എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണ്ണം കുത്തി നിറച്ചിരുന്നു. ഇതല്ലാതെ ന്യൂഡിൽസും ബിസ്കറ്റുമാണ് ഉണ്ടായിരുന്നത്. സ്വർണം എങ്ങനെ കടത്താനായിരുന്നു ഉദ്ദേശ്യമെന്ന്‌ അറിവായിട്ടില്ല. ഇതിന് മുമ്പും ഇത്തരം ബാഗേജുകൾ വന്നിട്ടുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here