ന്യൂയോർക്ക്: ഇന്ത്യയുടെ കോവിഡ് വാക്സിനേഷനെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് . ലോകത്തിനുതന്നെ എന്നെ ഏറ്റവും കൂടുതൽ സന്തോഷകരവും ഊർജ്ജ പ്രദവുമാണ് അത്യുൽപാദനശേഷിയുള്ള പാർശ്വഫലങ്ങളില്ലാത്ത ഇന്ത്യൻ വാക്സിനേഷൻ . ഇത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച സംഭാവന ആണെന്നാണ് അദ്ദേഹത്തിൻറെ പക്ഷം. വാക്സിനേഷന്റെ ഒരു ആഗോള ക്യാംപെയിനിനു വേണ്ടി ഇന്ത്യ മുൻകൈ എടുക്കും എന്ന് തന്നെയാണ് അദ്ദേഹത്തിൻറെ പ്രതീക്ഷയെന്ന് അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട അത്യുല്പാദനശേഷിയുള്ള മികച്ച വാക്സിനേഷനുകൾ വളരെ മികച്ച രീതിയിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നും തങ്ങൾക്ക് ഇത് അറിയാമെന്നും ഇതിനായി ഇന്ത്യയുമായി ബന്ധപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ആഗോള വാക്സിൻ ക്യാംപെയിൻ ശക്തമാക്കുന്നതിന് വേണ്ട എല്ലാ റിസോഴ്സുകളും ഇന്ത്യയിൽ ഉണ്ടെന്ന് തന്നെയാണ് തങ്ങളുടെ വിശ്വാസം. ഇന്ത്യയുടെ വാക്സിൻ ഉൽപ്പാദനശേഷി തന്നെയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ പ്രതീക്ഷ എന്നും അദ്ദേഹം വെളിപ്പെടുത്തി.
ഇന്ത്യയുടെ അയൽ രാജ്യങ്ങൾ എല്ലാംതന്നെ വാക്സിനേഷനുകൾ ക്കുവേണ്ടി ഇതിനകം ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. ഉദ്ദേശം 90 ലധികം അന്താരാഷ്ട്ര രാജ്യങ്ങൾ തങ്ങളുടെ രാജ്യസുരക്ഷയ്ക്ക് ആയി ഇന്ത്യൻ വാക്സിനേഷനുകൾ തന്നെ വേണമെന്ന് ആവശ്യപ്പെടുകയും ഓർഡറുകൾക്കായി കാത്തു നിൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സാഹചര്യം നിലനിൽക്കെയാണ് യു.എൻ. മേധാവിയുടെ ഈ തുറന്നു പറച്ചിൽ .