gnn24x7

കേന്ദ്ര ബജറ്റ് 2020; ഗ്രാമീണ സമ്പദ്‌മേഖലയ്ക്കായി 25ലക്ഷം കോടി രൂപ

0
379
gnn24x7

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്തുക എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇതെന്ന സൂചന നല്‍കി കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റവതരണത്തിന് ആരംഭംകുറിച്ചു. ഗ്രാമീണ സമ്പദ്‌മേഖലയ്ക്കായി 25ലക്ഷം കോടി രൂപയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.

സാമ്പത്തിക വളര്‍ച്ച പിന്നോട്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തവര്‍ഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 6-6.5% ആണെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി നടപടികള്‍ കൈക്കൊള്ളും. 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക സ്വീകരിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്.  

2020 ഏപ്രിൽ മുതൽ നികുതിവരുമാന സംവിധാനം കൊടുത്താല്‍ ലളിതമാക്കുമെന്നും സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

‘ജി.എസ്.ടി രാജ്യ ചരിത്രത്തിലെ വഴിത്തിരിവായി. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 16 കോടി പുതിയ നികുതിദായകരെ സൃഷ്ടിച്ചു. ജി.എസ്.ടി രാജ്യത്തെ കുടുംബങ്ങൾക്ക് 4000 രൂപയുടെ അധിക നേട്ടമുണ്ടാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സർവേ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍.

gnn24x7