gnn24x7

47 വര്‍ഷത്തെ അംഗത്വം ഔദ്യോഗികമായി അവസാനിപ്പിച് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പടിയിറങ്ങി ബ്രിട്ടന്‍

0
234
gnn24x7

ലണ്ടന്‍: യു.കെ ഇനി യൂറോപ്പ്യന്‍ യൂണിയന്റെ ഭാഗമല്ല. വെള്ളിയാഴ്ച 11 മണിയോടെ രാജ്യത്തിന്റെ 47 വര്‍ഷത്തെ അംഗത്വം ഔദ്യോഗികമായി അവസാനിപ്പിച്ചു.

മൂന്നര വര്‍ഷത്തെ ചര്‍ച്ചയ്ക്കും രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്കുമാണ് ബ്രക്‌സിറ്റ് യാഥാര്‍ത്ഥ്യമാവുന്നതോടെ അറുതിയായിരിക്കുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പുറത്തുകടക്കല്‍ ഒരിക്കലും ഒരു അവസാനമല്ലെന്നും മറിച്ച് ഒരുതുടക്കമാണെന്നും  പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ചെയ്ത കാര്യങ്ങളെ തള്ളിപ്പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

”പലര്‍ക്കും ഇത് അതിശയിപ്പിക്കുന്ന നിമിഷമാണ്. ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ നിമിഷം. എന്റെയും സര്‍ക്കാറിന്റെയും ഉത്തരവാദിത്തം രാജ്യത്തെ ഒരുമിപ്പിച്ച് മുന്നോട്ട് പോവുക എന്നതാണ്. ഇത് ഒരു അവസാനമല്ല തുടക്കമാണ്. ഇത് ഞങ്ങള്‍ ഒന്നാകാന്‍ തുടങ്ങുന്ന നിമിഷമാണ്.

യൂറോപ്യന്‍ യൂണിയന്‍ ചെയ്ത കാര്യങ്ങളെ ഞങ്ങള്‍ തള്ളിപ്പറയുകയല്ല. ഊര്‍ജ്ജസ്വലമായ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സഹകരിച്ചുകൊണ്ടുള്ള പുതിയൊരു യുഗത്തിന്റെ തുടക്കമാകണം”, ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
2016 ജൂണ്‍ 23 ന് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ഹിതപരശോധന നടന്നിരുന്നു.

383 സ്ഥലങ്ങളില്‍ 353 ഇടങ്ങളിലെയും ഫലം വന്നപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടു പോകണമെന്ന അഭിപ്രായത്തിന് തന്നെയായിരുന്നു മുന്‍തൂക്കം. 52 ശതമാനത്തിന്റെ പിന്തുണയാണ് ബ്രക്‌സിറ്റിന് ലഭിച്ചത്.

2019 മാര്‍ച്ച് 29 ന് ബ്രെക്‌സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് നീണ്ടു പോവുകയായിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍ നിന്നും ആദ്യമായാണ് ഒരു രാജ്യം വിട്ടു പോകുന്നത്. 1973ലാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗമായത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here