കൊച്ചി: മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയും നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെഎം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന് വിജിലൻസിന്റെ റിപ്പോർട്ട്. വരവിനേക്കാള്‍ 166 ശതമാനം അധിക സ്വത്തുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് കെഎം ഷാജിയുടെ സ്വത്തിൽ വരവിനേക്കാള്‍ അധിക സ്വത്തുണ്ടെന്ന കണ്ടെത്തൽ. എംഎൽഎയ്‌ക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ തെളിവുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ല.
അതിനാൽ അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കെ എം ഷാജിക്കെതിരെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹർജിക്കാരൻ.