gnn24x7

ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിജയ് മല്ല്യ

0
388
gnn24x7

ന്യൂദൽഹി: ഇന്ത്യയിലേക്ക് നാടുകടത്തരുതെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി വിവാദ വ്യവസായി വിജയ് മല്ല്യ. കിങ്ഫിഷർ എയർലെെൻസുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യയിലേക്ക് കടത്തരുത് എന്ന ആവശ്യവുമായി ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാൻ മല്ല്യ അപേക്ഷ നൽകി.

നേരത്തെ ഇന്ത്യയിലേക്ക് കെെമാറുന്നതിനെതിരെ യു.കെ ഹെെക്കോടതിയിൽ വിജയ് മല്ല്യ സമർപ്പിച്ച ഹരജി കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദ വ്യവസായി ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

കിങ് ഫിഷർ എയർലെെൻസിന് അനുവദിച്ച 9,000 കോടി രൂപയുടെ വായ്പ തിരിച്ചടക്കാതെയാണ് മല്ല്യ രാജ്യം വിട്ടത്. മല്ല്യയെ അറസ്റ്റ് ചെയ്യാത്തത് ഇന്ത്യയിലും വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. 14 ദിവസത്തിനുള്ളിൽ അപേക്ഷ ലണ്ടൻ കോടതി പരി​ഗണിക്കുമെന്നാണ് സൂചന.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here