gnn24x7

ഡല്‍ഹിയില്‍ ഇന്ന് ജനവിധി; വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്

0
351
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് ജനവിധി. രാവിലെ എട്ടുമണിയ്ക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. വൈകുന്നേരം ആറുമണിവരെയാണ് വോട്ടിംഗ്.

70 നിയമസഭാ മണ്ഡലങ്ങളിലായി 672 സ്ഥാനാര്‍ത്ഥികളുമായി 1,46,92,136 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. അതില്‍ 81 ലക്ഷത്തോളം പുരുഷന്മാരും 66 ലക്ഷത്തോളം സ്ത്രീകളുമാണ്.

അഞ്ചുവര്‍ഷം മുന്‍പ് സ്വന്തമാക്കിയ 70 ല്‍ 67 സീറ്റെന്ന വിജയം ഇക്കുറിയും നേടുമെന്ന പ്രതീക്ഷയിലാണ് ആംആദ്മി സര്‍ക്കാര്‍. എന്നാല്‍ പാര്‍ട്ടിയ്ക്ക് കടുത്ത വെല്ലുവിളിയുമായി ബിജെപിപിന്നിലുണ്ട്.

ബിജെപിയുടെ കണക്ക് കൂട്ടലുകള്‍ക്ക് പ്രതീക്ഷപകരുന്നത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ വിജയമാണ് ഡല്‍ഹിയിലെ ഏഴ് സീറ്റും സ്വന്തമാക്കിയ ബിജെപി ആ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ്.എന്നാല്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനുള്ള തത്രപ്പാടിലാണ് കോണ്‍ഗ്രസ്‌.

ഇപ്രാവശ്യം വിജയത്തിനായി ശക്തമായ പോരാട്ടത്തിലാണ് ആംആദ്മിയും ബിജെപിയും.

ബിജെപി നേതാവ് രാം മാധവ് വോട്ട് രേഖപ്പെടുത്തുന്നതിനായി എട്ടു മണിക്ക് തന്നെ ക്യൂവില്‍ നില്‍ക്കുകയാണ്.

gnn24x7