gnn24x7

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു; ഇന്ത്യ ഏഴാം സ്ഥാനത്ത്

0
244
gnn24x7

വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 3200 ആണ്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 373,899 ആയി.

അമേരിക്കയിലെ സ്ഥിതി ഗുരുതരമായി തന്നെ തുടരുകയാണ് 1837,170 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.106,195 പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയില്‍ ഇതുവരെ മരിച്ചത്.

ബ്രസീല്‍ രണ്ടാംസ്ഥാനത്താണ് ഉള്ളത്.  ബ്രസീലില്‍ ഇതുവരെ സ്ഥിരീകരിച്ച  കൊവിഡ് ബാധിതരുടെ എണ്ണം 514992 ആണ്. 29,341 പേരാണ് ഇതുവരെ മരിച്ചത്.

റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. 405,843 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. 4,693 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയ്‌നില്‍ 286,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 27,127 പേര്‍ കൊവിഡ് ബാധിച്ച് മരച്ചു.

2,74,762 പേര്‍ക്കാണ് ബ്രിട്ടണില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 38,489 പേരാണ് മരിച്ചത്.

ഇറ്റലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം 232,997 ആണ്. 33,415 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

അതേസമയം, ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ഏഴാമതായി. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 190,609 പേര്‍ക്കാണ് നിലവില്‍ ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 5,408 പേര്‍ മരിക്കുകയും ചെയ്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here