എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോൺ മസ്ക്. ഇനി മുതൽ കണ്ടന്റ് പോസ്റ്റ് ചെയ്യാൻ ഒരു ഡോളറാണ് മുടക്കേണ്ടത്. നേരത്തെ എക്സിന്റെ മുമ്പത്തെ പേരായ ട്വിറ്റർ പോസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങൾ സൗജന്യമായി നൽകിയിരുന്നു. എന്നാൽ ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഇതെല്ലാം അവസാനിക്കുകയായിരുന്നു.
ഇനി കണ്ടന്റ് പോസ്റ്റ് ചെയ്യണമെങ്കിൽ മാത്രമല്ല, നിങ്ങൾ മറ്റ് ടീമുകളോട് പ്രതികരിക്കുന്നതിനും പണം ആവശ്യമാണ്. പുതിയ സബ്സ്ക്രിപ്ഷൻ പ്ലാൻ യൂസർമാരെ മൊത്തത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. നോട്ട് എ ബോട്ട് എന്നാണ് ഈ സബ്സ്ക്രിപ്ഷൻ പ്ലാനിനെ മസ്ക് വിശേഷിപ്പിക്കുന്നത്. അതേസമയം നിലവിൽ രണ്ട് രാജ്യങ്ങളിലാണ് ഇവ ആരംഭിക്കുക. ന്യൂസിലൻഡും ഫിലിപ്പൈൻസുമാണ് ലോഞ്ചിംഗ് നടത്തുന്ന രണ്ട് രാജ്യങ്ങൾ. ഇന്ന് മുതൽ പ്ലാൻ ആരംഭിക്കും.
പുതിയതും, അൺ വൈരിഫൈഡ് അക്കൗണ്ടുകളും സൈൻ അപ്പ് ചെയ്തേ പറ്റൂ എന്നാണ് എക്സ് അറിയിച്ചിരിക്കുന്നത്. അതിനായി ഒരു ഡോളർ മുടക്കണം. ഇത് വാർഷിക സബ്സ്ക്രിപ്ഷൻ തുകയാണ്. ഇപ്പോൾ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാനാണ് നടക്കുന്നത്. നിലവിലെ യൂസർമാരെ ഇത് ബാധിക്കില്ലെന്നും എക്സ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലും അധികം വൈകാതെ ഈ സബ്സ്ക്രിപ്ഷൻ പ്ലാൻ ആരംഭിക്കു. നിലവിലുള്ള യൂസർമാർക്കും അതുപോലെ പുതിയ ഓഫറുകൾ നൽകും.
അതേസമയം നിലവിലുള്ള യൂസർമാർക്ക് യാതൊരു പ്രശ്നവും വരാത്ത രീതിയിലാണ് കാര്യങ്ങൾ ചെയ്യുകയെന്ന് എക്സ് ട്വീറ്റിൽഅറിയിച്ചു. സബ്സ്ക്രൈബ് ചെയ്യാൻ ആഗ്രഹിക്കാത്ത പുതിയ യൂസർമാർക്ക് പോസ്റ്റ് കാണാനും, വായിക്കാനും മാത്രമേ പറ്റൂ. അതുപോലെ വീഡിയോ കാണുകയും, അക്കൗണ്ടുകളെ ഫോളോ ചെയ്യാനും സാധിക്കും. എന്നാൽ വ്യാപക വിമർശനമാണ് മസ്കിന്റെ ഈ തീരുമാനത്തിനെതിരെ ഉയർന്നിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S




































