അഹമ്മദാബാദ്: അഹമ്മദാബാദില്‍ 23 വയസുകാരിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ അഹമ്മദാബാദ് ഡിറ്റക്ഷന്‍ ഓഫ് ക്രൈംബ്രാഞ്ച് (ഡിസിബി) അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ വിഗ്ദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികളിലൊരാള്‍ 23 കാരിയായ പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് രാജ്‌കോട്ടില്‍ നിന്നുള്ള യുവതി അഹമ്മദാബാദിലെത്തിയതായി പോലീസ് പറഞ്ഞു. തുടര്‍ന്ന് അവരുടെ അടുത്തെത്തിയ യുവതിക്ക് അവര്‍ അറിയാതെ മയക്കുമരുന്നും മദ്യവും നല്‍കി പ്രധാന പ്രതി ആദ്യ തവണ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് യുവതിയെ അവര്‍ സ്വന്തം കസ്റ്റഡിയില്‍ വയ്ക്കുകയും പ്രതിയും നാല് കൂട്ടാളികളും തുടരെ തുടരെ മൂന്ന് മാസത്തിനിടെ അഹമ്മദാബാദിലെ വിവിധ സ്ഥലങ്ങളില്‍ വെച്ച് അവളെ ബലാത്സംഗം ചെയ്തു.
പരാതി പ്രകാരം, പ്രധാന പ്രതി സ്നാപ്ചാറ്റ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ യുവതിക്ക് ആദ്യം ഒരു അഭ്യര്‍ത്ഥന അയച്ചു. യുവതി അത് നിരസിച്ചു. തുടര്‍ന്ന് ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഉടമയായി ആള്‍മാറാട്ടം നടത്തി യുവതിക്ക് ജോലി വാഗ്ദാനം ചെയ്യുകയും അഹമ്മദാബാദിലേക്ക് വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടരന്ന് തനിക്ക് ഉയര്‍ന്ന ഉദ്യോഗം ലഭിക്കുമെന്ന പ്രത്യാശയില്‍ യുവതി അഹമ്മദാബാദിലെത്തുകയായിരുന്നു. ”ഡിസിബിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അഹമ്മദാബാദിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതി പ്രതിയുമായി ആദ്യത്തെ തവണ കണ്ടുമുട്ടിയത്. പിന്നീട് ഒന്നിലധികം സ്ഥലങ്ങളില്‍ പ്രധാന പ്രതി ഇരയെ നഗരത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കൂട്ടമാനഭംഗത്തിനെതിരെ ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 376 ഡി പ്രകാരം മഹിള പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി കേസിന്റെ ആദ്യ വിവരങ്ങള്‍ റിപ്പോര്‍ട്ട് നല്‍കി. ”ഞങ്ങള്‍ ഉടനെ തന്നെ അവളെ വൈദ്യപരിശോധനയും നടത്തി,” ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ഇതില്‍ പ്രധാന പ്രതികളായ രണ്ടുപേര്‍ സോള ഹൈക്കോടതി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. മറ്റു രണ്ടു പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഉടന്‍ തന്നെ അവരുടെ കസ്റ്റഡി കൈമാറും. ബാക്കിയുള്ള മൂന്നുപേരെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് പോലീസ പറഞ്ഞു.





































