gnn24x7

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബര്‍ 8, 10, 14 തിയതികളില്‍

0
253
gnn24x7

തിരുവനന്തപുരം: കോവിഡ് കാലഘട്ടത്തിന്റ പശ്ചാത്തലത്തില്‍ കേരളത്തിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് ഡിസംബര്‍ മാസം 8,10, 14 തിയതികളിലായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. സംസ്ഥാനത്തെ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള എല്ലാ തിരഞ്ഞെടുപ്പും ഇതോടനുബന്ധിച്ച് നടക്കും. തുടര്‍ന്ന് ഡിസംബര്‍ 16 നായിരിക്കും തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നത്.

കോവിഡ് പശ്ചാത്തലം പരിഗണിച്ച് മൂന്നു ഘട്ടങ്ങളിലായിട്ടാവും തിരഞ്ഞെടുപ്പ് നടക്കുക. എല്ലാവതണത്തെയും പോലെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടു ചെയ്യുവാനുള്ള സമയം. ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഡിസംബര്‍ 8 ന് നടക്കും. അതില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നിവ ഉള്‍പ്പെടും. രണ്ടാം ഘട്ടം ഡിസംബര്‍ 10 നായിരിക്കും നടക്കുക. അതില്‍ കോട്ടയം , എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് എന്നിവയും മൂന്നാം ഘട്ടം ഡിസംബര്‍ 14 ന് കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും.

ഇത്തവണ നവംബര്‍ 12 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിപ്പിക്കും. പരിപൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇലക്ഷന്‍ നടക്കുക. പുതിയ ഭരണ സമിതി ഡിസംബര്‍ 31 നകം പ്രാബല്ല്യത്തില്‍ വരുന്ന രീതിയിലാവും കാര്യങ്ങള്‍ നടക്കുക. വോട്ട് എടുപ്പിന്റെ സന്ദര്‍ഭത്തില്‍ വോട്ടര്‍ക്ക് കോവിഡ് വരികയാണെങ്കില്‍ അവര്‍ക്ക് നിയമപ്രകാരം ക്വാറന്റൈനില്‍ നിന്നുകൊണ്ട് പോസ്റ്റല്‍ വോട്ടു ചെയ്യുവാനുള്ള അധികാരവും പറ്റുമെങ്കില്‍ ക്വാറന്‍ന്റൈനിലുള്ളവര്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് വോട്ടു ചെയ്യാന്‍ സൗകര്യവും ഒരുക്കുന്ന പദ്ധതികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്. നാമ നിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കുവാനുള്ള അവാസാന തിയതി നവംബര്‍ 19 നാണ്. സൂക്ഷ്മ പരിശോധന നവംബര്‍ 20 ന് നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുവാനുള്ള അവസാന തിയതി നവംബര്‍ 23 നാണ്.

ഗ്രാമപഞ്ചായത്തുകളില്‍ 1000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് 2000 രൂപയും ജില്ലാ പഞ്ചായത്ത് 3000 രൂപയും മുനിസിപ്പാലിറ്റി 2000 രൂപയും കോര്‍പ്പറേഷന്‍ 3000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ടുന്ന തുകകള്‍. എന്നാല്‍ തിരഞ്ഞെടുപ്പിനായി ചിലവഴിക്കാവുന്ന തുകയും ഇത്തവണ ഉയര്‍ത്തി. ഗ്രാമപഞ്ചായത്തില്‍ അത് 25,000 രൂപയായും ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയായും, ജില്ലാ പഞ്ചായത്ത് കോര്‍പ്പറേഷനുകളില്‍ 1.5 ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. നിലവില 941 പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, 14 ജില്ലാ പഞ്ചായത്തുകള്‍ , ആറു കോര്‍പ്പറേഷനുകള്‍ എന്നിങ്ങനെ 21,865 വാര്‍ഡുകളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here