തായ്വാന്‍: കോവിഡ് വ്യാപനം രൂക്ഷമായതോടെ തായ്‌വാന്‍ ശക്തമായ പ്രതിരോധന നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഫലമായി തായ്‌വാനിന്‍ കഴിഞ്ഞ 250 ദിവസങ്ങളായി പുതിയ കോവിഡ് രോഗമൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഏറെക്കാലം ശ്രദ്ധിച്ചുവെങ്കിലും ഇന്നലെ തായ്‌വാനില്‍ 250 ദിവസങ്ങള്‍ക്ക് ശേഷം പുതിയ കോവിഡ് രോഗിയെ റിപ്പോര്‍ട്ട് ചെയ്തു.
ഫലപ്രദവുമായ പ്രതിരോധ രീതികള്‍ക്കും വ്യാപകമായ മാസ്‌ക് ധരിക്കുന്നതിനും നന്ദി പറഞ്ഞുകൊണ്ട് തായ്വാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഈ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തിറക്കിയതിന്റെ പിന്നാലെയാണ് കഴിഞ്ഞ 250 ദിവസങ്ങള്‍പ്പുറം പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂസിലാന്റുകാരനായ ഒരു പൈലറ്റില്‍ നിന്നുമാണ് കോവിഡ് രാജ്യത്ത് വീണ്ടുമെത്തിയത് എന്നാണ് തായ്‌വാന്‍ പറയുന്നത്. പൈറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഒരു സ്ത്രീയില്‍ നിന്നുമാണ് രോഗം പൈലറ്റിന് ലഭിച്ചത്. സ്ത്രീ രോഗിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും പൈലറ്റ് അത് കാര്യമായി എടുത്തില്ലെന്നും പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റ് തന്റെ കോണ്‍ടാക്ടില്‍ വന്ന എല്ലാവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം തായ്‌പേയ്യിലും പരിസരത്തും പോയ സ്ഥലങ്ങളുടെ ലിസ്റ്റുകളും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു.
രോഗിയായ സ്ത്രീ തായ്‌വാനിലെ ഒരു സ്ബസിഡിയറിയിലെ ജോലിക്കാരിയാണെന്നും സര്‍ക്കാര്‍ വെളിപ്പെടുത്തി. ഇതുവരെ തായ്‌വാനില്‍ 771 കേസുകളാണ് ഉണ്ടായത്. അതില്‍ 7 പേര്‍ മാത്രമാണ് മരണപ്പെട്ടത്. ഇപ്പോഴും 130 പേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. അശ്രദ്ധയോടെ പെരുമാറിയ പൈലറ്റിന് പിഴയും തായ്‌വാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി.