gnn24x7

എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൻ രാജിവച്ചു

0
70
gnn24x7

എയർ ഇന്ത്യ സിഇഒ കാംപെൽ വിൽസൺ രാജിവച്ചതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് എയർ ഇന്ത്യ നടത്തിയിട്ടില്ല. രാജിവച്ചെന്നും നിലവിൽ നോട്ടിസ് പിരീഡിലാണെന്നും അദ്ദേഹത്തിന്റെ പകരക്കാരനെ കണ്ടെത്താനുള്ള അന്വേഷണം എയർ ഇന്ത്യ തുടങ്ങിയെന്നുമാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.2027 ജൂലൈ വരെ പ്രവർത്തന കാലാവധി ശേഷിക്കേയാണ് രാജി. 2022ന്റെ തുടക്കത്തിലായിരുന്നു കേന്ദ്രസർക്കാരിൽ നിന്ന് 18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പ് സ്വന്തമാക്കിയത്. ‘തറവാട്ടിലേക്കുള്ള’ എയർ ഇന്ത്യയുടെ മടക്കമായിരുന്നു അത്. ആ വർഷം മേയിലാണ് സിംഗപ്പൂർ എയർലൈൻസിന്റെ ഉപസ്ഥാപനമായ സ്കൂട്ടിൽ നിന്ന് കാംപെൽ വിൽസൻ എയർ‌ ഇന്ത്യയുടെ തലപ്പത്തെത്തിയത്.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

കാംപെലിന്റെ കീഴിലായിരുന്നു വിസ്താര-എയർ ഇന്ത്യ ലയനം. അതുവരെ ടാറ്റ സൺസിന് 51 ശതമാനവും സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുള്ള കമ്പനിയായിരുന്നു വിസ്താര. ലയനശേഷം ടാറ്റയ്ക്ക് 74.9 ശതമാനമായി ഓഹരി പങ്കാളിത്തം. സിംഗപ്പൂർ എയർ‌ലൈൻസിന് 25.1 ശതമാനവും.കാംപെലിന്റെ കീഴിൽ സാമ്പത്തികമായും മികച്ച പ്രകടനമായിരുന്നു എയർ ഇന്ത്യ പൊതുവേ നടത്തിയത്. എന്നാൽ, കഴിഞ്ഞ ജൂണിലുണ്ടായ അഹമ്മദാബാദ് വിമാനാപകടവും തുടർച്ചയായി ഒട്ടേറെ വിമാനങ്ങൾ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് അടിയന്തരമായി നിലത്തിറക്കേണ്ടിവന്നതും ക്ഷീണമായി.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം, പശ്ചിമേഷ്യയിലെ സംഘർഷം, വിമാന ഇന്ധന വിലവർധന, ഷെഡ്യൂൾ പ്രതിസന്ധി തുടങ്ങിയവ മൂലം സാമ്പത്തികച്ചെലവ് കുത്തനെ കൂടിയതും എയർ ഇന്ത്യയ്ക്ക് തിരിച്ചടി ആയി.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

gnn24x7