ചാലക്കുടി: കോവിഡ് കാലത്ത് സി മാസ്‌ക് ഡിറ്റക്ടര്‍ നിര്‍മിച്ചു വേദ റോബോറ്റിക്‌സ്. സി മാസ്‌ക് ഡിറ്റക്ടര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ ഏതൊരു സ്ഥാപനത്തിലും പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിച്ചു അകത്തു കയറുന്നത് ഉറപ്പു വരുത്താന്‍ സാധിക്കും. കോവിഡ് വ്യാപനം കൂടി വരുന്ന ഈ സാഹചര്യത്തില്‍ ഷോപ്പിംഗ് മാളുകളിലും മറ്റു പൊതു സ്ഥാപനങ്ങളിലും ഇതിന്റെ ഉപയോഗം നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. ആദര്‍ശ്, നന്ദു വിജയന്‍, അമല്‍, അഖില്‍ ദാസ് എന്നീ നാലു ചെറുപ്പക്കാരാണ് വേദ റോബോറ്റിക്‌സിന്റെ സി മാസ്‌ക് ഡിറ്റകിടറിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ചാലക്കുടി കാരക്കുളത്ത്‌നാട് സ്വദേശികളാണിവര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് യൂസ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്വെയര്‍ ഒരു സിസ്റ്റംത്തിന്റെയും സെക്യൂരിറ്റി ക്യാമെറയുടെയും സഹായത്തോടെ എവിടെയും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധികുന്നുതാണ്. ബാരിക്കേഡ് മോഡലിലും അല്ലാതെയും എവിടെയും ഇത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുമെന്ന് വേദ റോബോട്ടിക്‌സ് പറയുന്നു
ഇന്ന് ആശുപത്രിയിലും കടകളിലും ബാങ്കിലും പൊതുസ്ഥലങ്ങളിലും സാമൂഹിക അകലമില്ലാതെ തിരക്കേറിയിരിക്കുകയാണ്. തിരക്ക് വര്‍ധിച്ചതോടെ മാസ്‌ക് ധരിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുന്നതിലും വീഴ്ച്ച സംഭവിച്ചു. മാസ്‌ക് ധാരണം വെറും പ്രഹസനമായിരിക്കുന്ന ഈ സാഹചര്യത്തില്‍ വേദ റോബോറ്റിക്‌സ് മുന്നോട്ട് വെക്കുന്ന സി മാസ്‌ക് ഡിറ്റക്ടര്‍ പ്രയോജനകരമായിരിക്കും..
 
                






