gnn24x7

ഉലുവയിൽ മാത്രമല്ല അതിന്റെ ഇലകളിലും ഗുണങ്ങൾ ഉണ്ടെന്നുള്ള കാര്യം അറിയാമോ

0
287
gnn24x7

ഉലുവയുടെ ആരോ​ഗ്യ​ഗുണങ്ങൾ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. ഉലുവയിൽ മാത്രമല്ല അതിൻ്റെ ഇലകളും ഇതുപോലെതന്നെ ഗുണങ്ങൾ ഉള്ളതാണെന്ന കാര്യം അറിയാമോ ? പണ്ടൊക്കെ ഉലുവ ഇലകൾ കറികളിലും മറ്റും ചേർക്കാനായി ഉപയോഗിച്ചിരുന്നു. നിങ്ങളുടെ ആരോഗ്യത്തിനായാലും സൗന്ദര്യത്തിനായാലും നിരവധി ഗുണങ്ങൾ നൽകാൻ ശേഷിയുള്ള ഒന്നാണ് ഉലുവയിലകൾ.ഉലുവ ഇലയുടെ നിങ്ങൾക്കറിയാത്ത ചില ഗുണങ്ങളെക്കുറിച്ച് അറിയാം

ഭക്ഷണക്രമം മെച്ചപ്പെടുത്താൻ

ഉലുവ ഇലകളിൽ കലോറി കുറവും ലയിക്കുന്ന ഫൈബർ കണ്ടൻറ് കൂടുതലുമാണുള്ളത്. ഡയറ്റ് നോക്കുന്നവർക്ക് ഈ ഇലകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഈ ഇലകൾ ചേർത്ത് തയ്യാറാക്കുന്ന ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പു കുറയും. കഴിച്ച ഭക്ഷണത്തിൽ കൂടുതൽ സംതൃപ്തി തോന്നുന്നതിനൊപ്പം, നിങ്ങളുടെ നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷങ്ങളെ കുറയ്ക്കാനും ഇതിന് കഴിയും. ഉലുവയുടെ ഇലകൾ ദഹനത്തെ സഹായിക്കുന്ന ആന്റാസിഡ് മരുന്നുകളായി പ്രവർത്തിക്കും.

ശക്തമായ ആന്റിഓക്‌സിഡന്റ്

ഉലുവ ഇലകളിൽ വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റ കരോട്ടിൻ എന്നിവയടങ്ങുന്ന പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിലൂടെ ശരീരത്തിന് സംരക്ഷണ വലയം തീർക്കുന്നു. ആന്റിഓക്‌സിഡന്റൽ ഗുണങ്ങൾ നിങ്ങളുടെ ചർമ്മത്തിന് തിളക്കവും യുവത്വവും നിലനിർത്താൻ സഹായിക്കുകയും ചെയ്യും. ഈ ഇലകൾ പാകം ചെയ്യാനുള്ള ഏറ്റവും നല്ല മാർഗം ഇത് ആദ്യം അരിഞ്ഞു കഷണങ്ങളാക്കി വെള്ളത്തിലിട്ട് തിളപ്പിച്ച ശേഷം ഇലകളുള്ള ഈ വെളളം നിങ്ങൾക്ക് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കാൻ ഉപയോഗിക്കുകയാണ്.

കൊളസ്ട്രോളിനും പ്രമേഹത്തിനും എതിരെ പോരാടുന്നു

പ്രമേഹം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ബാധിച്ചവർക്കുള്ള ഒരു ഔഷധ ചേരുവയാണ് ഉലുവ ഇലകൾ. ഈ ഇലകൾ ശരീരത്തിന്റെ കാർബ് ടോളറൻസ് വർദ്ധിപ്പിച്ച് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ ഷുഗർ ലെവൽ ഉയരുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ഉലുവ ഇലകൾ കഴിക്കുന്നതുവഴി ശരീരത്തിലെ കൊളസ്ട്രോൾ നില കുറയ്ക്കുന്നതിനും സഹായം ചെയ്യുമെന്ന് മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നുണ്ട്. പ്രമേഹ രോഗലക്ഷണങ്ങൾ നേരിടുന്ന ആളാണ് നിങ്ങളെങ്കിൽ ഇതിനെതിരെ പോരാടുന്നതിന് ഉലുവ ഇലകൾ അരച്ച് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മുമ്പ് ഒരു സ്പൂൺ കഴിക്കുന്നത് നല്ലതാണ്.

ചർമ്മത്തിലെ പാടുകൾ കുറയ്ക്കാൻ

ഉലുവ ഇലകൾ നിങ്ങളുടെ ചർമത്തിൽ പോകാൻ ഏറ്റവും പാടുള്ള പാടുകളെ വരെ കുറയ്ക്കാൻ സഹായിക്കും. ഇതിനായി നിങ്ങൾ ആകെ ചെയ്യേണ്ടത് ഉലുവ പൊടിച്ചെടുത്തതും ഉലുവ ഇലകൾ ചേർത്ത് തിളപ്പിച്ച വെള്ളവും നിങ്ങളുടെ ബാധിത പ്രദേശത്ത് പുരട്ടുക മാത്രമാണ് പതിനഞ്ച് മിനിറ്റ് സൂക്ഷിച്ചതിനെ തുടർന്ന് തുടർന്ന് ഈ വെള്ളം ഉപയോഗിച്ച് കൊണ്ട് കഴുകിക്കളയാം. ഓരോ തവണ പ്രയോഗിക്കുമ്പോഴും നിങ്ങളുടെ ചർമ്മം മെച്ചപ്പെടുന്നത് തിരിച്ചറിയാൻ കഴിയും.

നീളമുള്ളതും ആരോഗ്യമുള്ളതുമായ മുടിയിഴകൾക്ക്

നീളമുള്ള തിളങ്ങുന്ന മുടിക്കായി ആയുർവേദം ശുപാർശ ചെയ്യുന്ന പ്രധാന ഔഷധ ചേരുവയാണ് ഉലുവ ഇലകൾ. നിങ്ങളുടെ തലയോട്ടിയുടെയും മുടിയുടെയും ആരോഗ്യത്തിന് ഉത്തമമാണ് ഇലകൾ. പതിവ് ഉപയോഗത്തിലൂടെ, കട്ടിയുള്ളതും ഇടതൂർന്നു വളരുന്ന തിളങ്ങിയ മുടി ലഭിക്കുന്നത് നിങ്ങൾ തിരിച്ചറിയും. നിങ്ങളുടെ തലയിൽ ഉലുവ പേസ്റ്റ് പുരട്ടി നാൽപത് മിനിറ്റ് സൂക്ഷിക്കാൻ വയ്ക്കാം. ഉലുവയിലകൾ ഇട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് ഇത് മുടി കഴുകൻ ഉപയോഗിക്കാം. മുടിയിൽ തേക്കാനുള്ള എണ്ണ കാച്ചാനായി ഉലുവയും അതിൻറെ ഇലകളും കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് എണ്ണ തയ്യാറാക്കാം. ഈ നിങ്ങളുടെ തലയിൽ എണ്ണ പുരട്ടി, കഴുകുന്നതിനുമുമ്പ് 30 മിനിറ്റ് സൂക്ഷിക്കുക.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here