gnn24x7

ദേശീയ പാത തുറക്കുന്നതില്‍ തര്‍ക്കം:കര്‍ഷക സംഘടനയില്‍ വിയോജിപ്പ്

0
257
gnn24x7

ന്യൂഡല്‍ഹി: നോയിഡ-ഡല്‍ഹി ദേശീയ പാത തുറക്കുന്നതിനെ ചൊല്ലി കര്‍ഷക നേതാക്കള്‍ക്കിടയില്‍ ഭിന്നിപ്പും തര്‍ക്കങ്ങളും നടക്കുന്നു. അതിര്‍ത്തിയിലെ പാത തുറക്കുന്നതിന്റെ പേരിലാണ് കര്‍ഷക സംഘടനയ്ക്കിടയില്‍ തര്‍ക്കങ്ങള്‍ നടന്നത്. കിസാന്‍ യൂണിയന്റ യു.പി.വിഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് ദേശീയ പാത തുറക്കുന്നതിന്റെ പേരില്‍ ഭിന്നത വന്നത്. ഇതെ തുടര്‍ന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ കര്‍ഷകരുടെ പ്രതിഷേധം രൂക്ഷമായി.

അതേസമയം കര്‍ഷകരുടെ പ്രതിഷേധം രൂക്ഷമായി. രാജസ്ഥാനില്‍ നിന്നും ഡല്‍ഹിയിലേക്ക് വരുന്ന കരഷകരെ തടയാന്‍ വേണ്ടി ജയ്പൂര്‍-ഡല്‍ഹി അതിര്‍ത്തി അടച്ചിരുന്നു. എന്നാല്‍ ഡല്‍ഹിയിലക്കേുള്ള ദേശീയ പാത മാത്രമായിരുന്നു ഇപ്പോള്‍ തുറന്നത്. കഴിഞ്ഞ പതിനാലു ദിവസങ്ങള്‍ക്ക ആയി അടഞ്ഞു കിടന്നിരുന്ന പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങുമായ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തുറന്നിരുന്നു.

gnn24x7