gnn24x7

മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിച്ചു; എറണാകുളം ജില്ലാ ജഡ്ജിക്ക് കത്തയച്ച് സന്ദീപ് നായര്‍

0
317
gnn24x7

കൊച്ചി: മുഖ്യമന്ത്രിയുടെ പേര് പറയാന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചെന്ന് എറണാകുളം ജില്ലാ ജഡ്ജിക്ക് കത്തയച്ച് സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍.
ഒരു ഉന്നത നേതാവിന്റെ പേര് പറയാനും മന്ത്രിമാരുടെ പേര് പറയാനും തന്നെ നിര്‍ബന്ധിച്ചു എന്നാണ് കത്തിൽ പറയുന്നത്. കൂടാതെ ഇവരുടെ പേര് പറയുകയാണെങ്കിൽ ജാമ്യം നേടാന്‍ സഹായിക്കാം എന്നായിരുന്നു ഇ ഡി വാഗ്ദാനം ചെയ്തതെന്നും സന്ദീപ് കത്തിൽ പറയുന്നു.

ഇ.ഡി ഉദ്യോഗസ്ഥന്‍ രാധാകൃഷ്ണനാണ് തന്നെ മന്ത്രിമാരുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയതെന്നും
സന്ദീപ് കത്തിൽ സൂചിപ്പിക്കുന്നു. മന്ത്രിമാരുടെ പേര് പറഞ്ഞില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കേണ്ടിവരും എന്നും ഭീഷണിപ്പെടുത്തിയതായും സന്ദീപ് പറയുന്നു. ഇ. ഡി ഉദ്യോഗസ്ഥരില്‍ നിന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സന്ദീപ് നായര്‍ കത്തില്‍ പറയുന്നു.

ഇതിനു മുൻപും മുഖ്യ മന്ത്രിയുടെ പേര് പറയാൻ ഇ ഡി നിര്‍ബന്ധിച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നു.

gnn24x7