gnn24x7

ഡിജിറ്റൽ യാത്രാ രേഖകൾ പരീക്ഷിക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫിൻലാൻഡ്

0
317
gnn24x7

ഇന്ന് മുതൽ ഡിജിറ്റൽ യാത്രാ രേഖകൾ പരീക്ഷിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായിരിക്കും ഫിൻലാൻഡ് എന്ന് ഫിന്നിഷ് ബോർഡർ ഗാർഡ് അറിയിച്ചു. Finnair ൽ ലണ്ടൻ, മാഞ്ചസ്റ്റർ, എഡിൻബർഗ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന എല്ലാ Finns സിനും ഡിജിറ്റൽ യാത്രാ രേഖ പരിശോധിക്കാൻ കഴിയും. ദീർഘനേരം കാത്തിരിക്കാതെ വേഗത്തിൽ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. യാത്രക്കാർക്ക് ക്യൂ നിൽക്കാതെ ബോർഡർ കണ്ട്രോൾ പതിവിലും വേഗത്തിലും സുഗമമായും- ഫിന്നിഷ് ബോർഡർ ഗാർഡിന്റെ പ്രസ്താവനയിൽ പറയുന്നു.

ഡിജിറ്റൽ ട്രാവൽ ഡോക്യുമെന്റിനായി സ്വമേധയാ രജിസ്റ്റർ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് വേഗത്തിലുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകാൻ കഴിയും. രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ, അവർക്ക് ഫിൻലൻഡിൽ നിന്നും യാത്ര ചെയ്യുമ്പോഴും ഡിജിറ്റൽ രേഖകൾ ഉപയോഗിക്കാനാകും. എന്നിരുന്നാലും, രേഖ Helsinki Airportൽ മാത്രമേ പരിശോധിക്കാൻ കഴിയൂ. സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 2024 ഫെബ്രുവരി അവസാനം വരെ ഡിജിറ്റൽ യാത്രാ രേഖ പരിശോധിക്കാനാകും.

ബോർഡർ ഗാർഡ് വിശദീകരിക്കുന്നതുപോലെ ഡിടിസി (ഡിജിറ്റൽ ട്രാവൽ ക്രെഡൻഷ്യൽസ്) എന്നറിയപ്പെടുന്ന ഡിജിറ്റൽ ട്രാവൽ ഡോക്യുമെന്റ് ലോകത്ത് ആദ്യമായി പരീക്ഷിക്കുന്ന രാജ്യമാണ് ഫിൻലാൻഡ്. ഫിസിക്കൽ പാസ്‌പോർട്ടിന്റെ ഡിജിറ്റൽ പതിപ്പാണ് ഡിടിസി. ചില അംഗരാജ്യങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കണമെന്ന യൂറോപ്യൻ യൂണിയൻ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് ഡിജിറ്റൽ യാത്രാ രേഖകൾ പരിശോധിക്കാനുള്ള ഫിൻലാൻഡിന്റെ തീരുമാനം. ആവശ്യമായ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞാൽ, മറ്റെല്ലാ അംഗരാജ്യങ്ങളിലും ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർദ്ദേശം അവതരിപ്പിക്കാൻ കമ്മീഷൻ പദ്ധതിയിടുന്നു.പദ്ധതിക്ക് കമ്മീഷൻ ധനസഹായം നൽകും.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

gnn24x7