ഹിമാചൽ പ്രദേശിലെ കുള്ളുവിലെ ഗാർസ ഭുന്തറിനടുത്തുള്ള പഞ്ച നല്ലയിൽ വെള്ളിയാഴ്ച നിർമാണത്തിലിരിക്കുന്ന എൻഎച്ച്‌പിസി തുരങ്കം തകർന്ന് നാല് മരണം. തുരങ്കത്തിൽ ജോലി ചെയ്തിരുന്ന നാല് പേരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ കൂട്ടത്തിലുള്ള ഒരാൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
തകർന്ന സമയത്ത് ആകെ ആറ് തൊഴിലാളികളാണ് തുരങ്കത്തിൽ ജോലി ചെയ്തിരുന്നത്. മരണപ്പെട്ട നാലു പേരിൽ ഒരു നേപ്പാൾ സ്വദേശിയാണ്.