gnn24x7

വ്യത്യസ്തമായ പുതിയ ഒരു സഹായ സവിശേഷതയുമായി ഗൂഗിള്‍!!

0
272
gnn24x7

വെബ് പേജ് മുഴുവൻ വായിക്കാൻ സഹായിക്കുന്ന ‘റീഡ് ഇറ്റ്’ എന്ന സവിശേഷതയാണ് ഗൂഗിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൈര്‍ഘ്യമേറിയ വെബ് പേജുകള്‍ ഗൂഗിള്‍ ഇനി മുതല്‍ വായിച്ചു കേള്‍പ്പിക്കും. അതും 11 ഇന്ത്യന്‍ ഭാഷകളില്‍..

മാര്‍ച്ച് മുതലാണ് ഗൂഗിളിന്‍റെ ഈ സവിശേഷത പ്രാബല്യത്തില്‍ വരുന്നത്. മറ്റൊരു ജോലിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് സഹായകരമായ ഒന്നാണ് ‘റീഡ് ഇറ്റ്’. ലേഖനങ്ങള്‍, വാര്‍ത്തകള്‍, ബ്ലോഗുകള്‍ തുടങ്ങി ദൈര്‍ഘ്യമേറിയ എന്തും ഗൂഗിള്‍ നിങ്ങള്‍ക്ക് വായിച്ച് കേള്‍പ്പിക്കും. ഗൂഗിള്‍ അസിസ്റ്റന്‍റിനാണ് ഇതിനുള്ള നിര്‍ദേശം നല്‍കേണ്ടത്.

ഭാഷ മനസിലാകാത്തവര്‍ക്കും കാഴ്ച ശക്തി ഇല്ലത്തവര്‍ക്കുമാണ് ഈ സവിശേഷത ഏറെ പ്രയോജനപ്പെടുക. 11 ഇന്ത്യന്‍ ഭാഷകള്‍ ഉള്‍പ്പടെ 42 ഭാഷകളിലാണ് ഉള്ളടക്കം വിവര്‍ത്തനം ചെയ്യപ്പെടുക.

ജനുവരിയിലെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ ഗൂഗിള്‍ ഈ സവിശേഷതയെ കുറിച്ച് പ്രിവ്യൂ നല്‍കിയിരുന്നു. വൈഫൈ, ഇന്‍റര്‍നെറ്റ് ഡാറ്റ, 2ജി ഡാറ്റ എന്നിവയില്‍ ഈ സവിശേഷത പ്രവര്‍ത്തിക്കും.

നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിംഗ്, സ്പീച്ച് സിന്തസിസ് എഐ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രാവര്‍ത്തികമാകുന്നത്.
 
അറിയാന്‍…

1. പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ അസിസ്റ്റന്‍റ് ഡൌണ്‍ലോഡ് ചെയ്യുകയാണ് ആദ്യം വേണ്ടത്

2. പേജ് വായിക്കാന്‍ നിര്‍ദേശിക്കുമ്പോള്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് അത് വായിക്കാന്‍ ആരംഭിക്കും.

3. പേജ് വായിക്കുന്നതിനനുസരിച്ച് പേജ് തനിയെ സ്ക്രോള്‍ ചെയ്യും.

4. ഏത് ഭാഗം വരെയാണ് വായിച്ചതെന്നറിയാന്‍ ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്തു സഹായിക്കു൦.

5. ഉപയോക്താവിന്റെ ഇഷ്ടാനുസരണം നിങ്ങള്‍ക്ക് വായനാ വേഗതയും നിയന്ത്രിക്കാന്‍ കഴിയും.

6. ശബ്ദ൦ സെറ്റ് ചെയ്യാന്‍ സാധിക്കുന്നു.

വാചകത്തിലെ അക്ഷരത്തെറ്റുകളാണ് ഇതിലെ വലിയൊരു പരിമിതി. അക്ഷരത്തെറ്റുകള്‍, എഡിറ്റുചെയ്തവ തുടങ്ങിയവയൊന്നും ഗൂഗിള്‍ അസിസ്റ്റന്റ് നിലവില്‍ വായിക്കില്ല. ലിങ്കുകള്‍, ബട്ടണുകള്‍, മെനുകള്‍ എന്നിവയിലൂടെ കടന്ന് വായനക്കാരന് വെബ്‌പേജിലെ ഉള്ളടക്കത്തിലൂടെ മാത്രം പോകുന്നത് ഇത് ലളിതമാക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here