തിരുവനന്തപുരം: പുതിയ ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അധിക സാമ്പത്തിക ബാധ്യതകളും മറ്റും നേരിടുന്നതിന്റെ ഭാഗമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനിമുതല്‍ ശമ്പള സ്‌കെയില്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ ഉണ്ടാവില്ല. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും പുതിയ ശമ്പള സ്‌കെയിലിലേക്ക് മാറേണ്ടി വരും. ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഈ പുതിയ രീതികള്‍ നടപ്പിലാക്കുന്നതെന്നാണ് ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളുടെ വിലയിരുത്തല്‍. ഇതോടൊപ്പം ഇതിന്റെ പേരിലുണ്ടാവുന്ന പൊതുവായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാമെന്നാണ് കണക്കുകൂട്ടലുകള്‍. ഇപ്പോള്‍ ശമ്പള സ്‌കെയില്‍ നിര്‍ണയം മിനുട്ടുകള്‍ക്കൊണ്ട് പൂര്‍ത്തിയാക്കാനുള്ള സംവിധാനം ആയതിനാല്‍ ഇതി ഇതിന്റെ പേരിലുള്ള തര്‍ക്കങ്ങളും കേസുകളും ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
ഒരാളുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ ചുരുങ്ങിയത് 2 മണിക്കൂര്‍ സമയം വേണ്ടിവരും. ഇതു പ്രകാരം ചുരുങ്ങിയത് 5 പേരുടെ ശമ്പള പരിഷ്‌കരണം നടപ്പില്‍ വരുത്താന്‍ വലിയ സമയം ആവശ്യമായിവരും. അതേസമയം ശമ്പള വിതരണ സോഫ്ട്‌വെയറിലൂടെ കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പള പരിഷ്‌കരണം പുതുക്കാന്‍ മണിക്കൂറുകള്‍ കൊണ്ട് സാധ്യമാവും.







































