ജപ്പാന്‍: ജപ്പാനിലെ കനത്ത മഞ്ഞുവീഴ്ചയില്‍ ആയിരത്തോളം വരുന്ന കാര്‍യാത്രക്കാര്‍ തണുത്തുറഞ്ഞ് ഒരു രാത്രി മുഴുവന്‍ വഴിയില്‍ ചിലവഴിക്കേണ്ടി വന്നു. കനത്ത മഞ്ഞു വീഴ്ചകാരണം റോഡുകള്‍ മുഴുവന്‍ മഞ്ഞുമൂടുകയും മിക്കയിത്തും റോഡുകള്‍ തന്നെ പരിപൂര്‍ണ്ണമായും കാണാത്ത അവസ്ഥയും വന്നതോടെ യാത്ര പരിപൂര്‍ണ്ണമായും തടസ്സപ്പെട്ടു. 8 മണിക്കൂറിലധികം നീണ്ടു നിന്ന ഗതാഗതക്കുരുക്ക് പിന്നീടാണ് പതുക്കെ നീങ്ങിത്തുടങ്ങിയത്. കനേട്‌സു എക്‌സ്പ്രസ് ഹൈവേയിലാണ് കനത്ത മഞ്ഞുവീഴ്ച നടന്നത്. ടേക്യോയിലേക്ക് ബന്ധിപ്പിക്കുന്ന നിഗാറ്റ വഴിയുള്ള പാതയാണ് കനേട്‌സു എക്‌സ്പ്രസ് പാത.
കനത്ത മഞ്ഞുവീഴ്‌യോടൊപ്പം കനത്ത കാറ്റും അവിടെ അനുഭവപ്പെട്ടു. പുറത്തിറങ്ങിപോലും നടക്കാന്‍ പറ്റാത്ത വിധം അതിഭീകരമായിരുന്നു അവസ്ഥ. ആയിരത്തിലധികം വരുന്ന യാത്രക്കാര്‍ റോഡുകളില്‍ അവരുട വാഹനങ്ങളില്‍ തന്നെ ഒരു രാത്രിമുഴുവന്‍ ഇരിക്കേണ്ടുന്ന അവസ്ഥ വന്നു. കനത്ത മഞ്ഞു വീഴ്ച കാരണം സാധാരണ ജനജീവിതം ദുരിതത്തിലായി. ടോക്യോയുടെ നോര്‍ത്ത് വെസ്റ്റ് ഭാഗങ്ങളിലെ 10,000 ത്തോളം വരുന്ന വീടുകളില്‍ രണ്ടു ദിവസമായി വൈദ്യുതി മുടങ്ങിക്കിടക്കുകയാണ്.
കനത്ത മഞ്ഞു വീഴ്ചയില്‍ ഒട്ടുമിക്ക വാഹനങ്ങളും മഞ്ഞിനുള്ളിലായി. അതോടെ റോഡും വാഹനങ്ങളും കണ്ടെത്താന്‍ അധികാരികള്‍ ദുരിതാശ്വാസ പ്രവര്‍ത്തകരുടെ സഹായം തേടി. അവര്‍ മണിക്കൂറുകള്‍ ജോലി ചെയ്താണ് മഞ്ഞിനുള്ളില്‍ നിന്നും പല വാഹങ്ങളും കണ്ടെത്തിയത്. ഒന്നോ രണ്ടോ അപകടങ്ങള്‍ മാത്രമൊഴിച്ചാല്‍ വലിയ ആളപായങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.