കണ്ണൂര്‍: കേരളത്തിലെ തിരഞ്ഞെടുപ്പ് അടുത്തു വന്നതോടെ കോണ്‍ഗ്രസിലെ നേതൃത്വ സ്ഥാനത്തെ ചൊല്ലി നടക്കുന്ന അഭ്യൂഹങ്ങളും ചര്‍ച്ചകള്‍ക്കും മറുപടിയെന്നോണം താന്‍ പാര്‍ട്ടി ഏല്പിക്കുന്ന ഏതു സ്ഥാനവും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരന്‍ വെളിപ്പെടുത്തി. കഴിഞ്ഞ ദിവസം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന സന്ദര്‍ഭത്തിലാണ് അദ്ദേഹം മനസ്സു തുറന്ന് മാധ്യമങ്ങളോട് സംസാരിച്ചത്.
കെ.പി.സി.സി. പ്രസിഡണ്ട് സ്ഥാനത്തേക്ക് കെ. സുധാകരനെ ചുമതലപ്പെടുത്തുതിനെ കുറിച്ച് ചര്‍ച്ചകള്‍ വന്നിരുന്നു. താന്‍ ആ ചുമതല ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കെ. സുധാകരനും വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുധാകരന്റെ ഈ തുറന്നു പറച്ചില്‍. പാര്‍ട്ടി ചുമതലപ്പെടുത്തുന്ന ഏതു സ്ഥാനവും താന്‍ സ്വീകരിക്കുമെന്നും ആത്മാര്‍ത്ഥതയോടെ ആ സ്ഥാനത്തോട് നൂറു ശതമാനം കൂറു പുലര്‍ത്തുമെന്നും ഗ്രൂപ്പിന് അതീതമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കെ. സുധാകരന്‍ വെളിപ്പെടുത്തി.
23 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താരീഖ് അന്‍വന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റൊരു കാര്യവും തനിക്ക് അറിയില്ലെന്നും ആവശ്യപ്രകാരം താന്‍ അവിടെ ഹാജരാവുമെന്നും താന്‍ പ്രസിഡണ്ടാവാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തന്നെ തന്റെ പ്രവര്‍ത്തനത്തിലുള്ള മികവുകൊണ്ടാണെന്ന് താന്‍ സ്വയം വിശ്വസിക്കുന്നുണ്ടെന്നും കെ. സുധാകരന്‍ വെളിപ്പെടുത്തി.




































