gnn24x7

ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു

0
315
gnn24x7

കൊല്‍ക്കത്ത: ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അലി ഖാന്‍ എന്ന 29 കാരനെ സ്വന്തമാക്കിയിരിക്കുന്നത്.

പരിക്കേറ്റ് പിന്‍മാറിയ ഹാരി ഗര്‍ണിയ്ക്ക് പകരക്കാരാനായാണ് അലി ഖാനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.പി.എല്ലില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമാണ് അലി ഖാന്‍. എട്ട് മത്സരങ്ങളില്‍ നിന്ന് എട്ട് വിക്കറ്റാണ് അലി സി.പി.എല്ലില്‍ നേടിയത്. 2018 ലെ ഗ്ലോബല്‍ ടി-20 ലീഗ് മുതലാണ് അലിഖാന്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.

ആ വര്‍ഷം 12 കളികളില്‍ നിന്ന് 16 വിക്കറ്റെടുത്ത അലിഖാനായിരുന്നു വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്. സി.പി.എല്ലില്‍ ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാരയെ ആദ്യ പന്തില്‍ പുറത്താക്കിയായിരുന്നു അലി ഖാന്റെ അരങ്ങേറ്റം.

gnn24x7