gnn24x7

കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധി: എം എം മണി

0
189
gnn24x7

കൊച്ചി: കൊച്ചിക്ക് പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്ന് എം എം മണി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍ മുന്നേറ്റം കാഴ്ച്ചവെച്ചതിന് പിന്നാലെയാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്. കൊച്ചിക്ക് ആ പഴയ കൊച്ചിയായിരിക്കാനാണ് വിധിയെന്നായിരുന്നു കുറിപ്പ്. 

പിടി തോമസിന്‍റെ ലീഡും മറികടന്ന് തൃക്കാക്കരയില്‍ വന്‍ കുതിപ്പാണ് ഉമ തോമസ് കാഴ്ച്ചവച്ചിരിക്കുന്നത്. ഏഴാം റൗണ്ട് എണ്ണാന്‍ തുടങ്ങുമ്പോ ഉമ തോമസിന്‍റെ ലീഡ് 15,505 ആണ്. കഴി‍ഞ്ഞതവണ ആറാം റൗണ്ടില്‍ പിടിയുടെ ലീഡ് 5333 ആയിരുന്നു. 2021 ല്‍ പി ടി തോമസ് ജയിച്ചത് 14,329 വോട്ടിനാണ്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here