കുവൈറ്റ് സിറ്റി: പത്തുവർഷത്തെ സസ്പെൻഷന് ശേഷം പാകിസ്ഥാൻ പൗരന്മാർക്ക് കുടുംബ, ബിസിനസ് വിഭാഗങ്ങൾ ഉൾപ്പെടെ വിസ പുനരാരംഭിക്കുമെന്ന് കുവൈറ്റ് ഞായറാഴ്ച പ്രഖ്യാപിച്ചു. പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദും കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബ അൽ ഖാലിദ് അൽ സബയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എന്നാണ് റിപ്പോർട്ട്.
2011 ൽ കുവൈറ്റ് പാകിസ്ഥാന് വർക്ക് വിസ നിരോധിച്ചിരുന്നു. എന്നാൽ മുൻ സർക്കാരുകൾ ശ്രമിച്ചിട്ടും നിയന്ത്രണങ്ങൾ നീക്കാൻ കഴിഞ്ഞില്ലായിരുന്നു. മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എണ്ണ സമ്പന്ന രാജ്യത്തേക്കുള്ള സന്ദർശന വേളയിൽ 2017 മാർച്ചിൽ കുവൈറ്റ് നിരോധനം പിൻവലിച്ചതായി അന്നത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, തീരുമാനം നടപ്പാക്കിയില്ല.
കുവൈറ്റ് വിസ നിരോധിച്ചതിൽ പാകിസ്ഥാൻ കുടുംബങ്ങളും ബിസിനസ്സ് സമൂഹവും വളരെയധികം പ്രശ്‌നങ്ങൾ നേരിട്ടതായി ആഭ്യന്തരമന്ത്രി പറഞ്ഞു. കുവൈത്തിന്റെ ആദ്യകാല വികസനത്തിൽ പാകിസ്ഥാൻ തൊഴിലാളികൾക്ക് വളരെ പ്രധാന പങ്കുണ്ടായിരുന്നു.






































