ഓക്സ്ഫഡ്: താലിബാൻ ഭീകരരുടെ ആക്രമണത്തിന് ഇരയായ പാക്കിസ്ഥാനി മനുഷ്യാവകാശ പ്രവർത്തക മലാല യുസഫ്സായിക്ക് ഓക്സ്ഫഡ് ബിരുദം. പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കണമെന്ന് പറഞ്ഞതിന്റെ പേരിൽ താലിബാന്റെ തോക്കിനിരയായ മലാലയുടെ കുടുംബം പിന്നീട് മാഞ്ചസ്റ്ററിൽ അഭയാർഥിയായി എത്തുകയായിരുന്നു. 2014ൽ കേവലം 17–ാം വയസിൽ നോബേൽ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ മലാല പൊളിറ്റിക്സും ഫിലോസഫിയും ഇക്കണോമിക്സും ഇഷ്ടവിഷയങ്ങളായി എടുത്താണ് ഓക്സ്ഫഡിൽനിന്നും ബിരുദപഠനം പൂർത്തിയാക്കിയത്.


































