gnn24x7

വാഹനാപകടത്തില്‍ മോഡലുകള്‍ മരിച്ച സംഭവം; ഓഡി കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു

0
785
gnn24x7

കൊച്ചി: വാഹനാപകടത്തില്‍ മിസ് കേരളയുള്‍പ്പെടെ രണ്ട് മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തിൽ കാറില്‍ അവരെ പിന്തുടര്‍ന്ന പോലീസ് സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.

2019ലെ മിസ് കേരള അന്‍സി കബീര്‍, അന്ന് റണ്ണറപ് ആയ അഞ്ജന ഷാജന്‍ എന്നീ മോഡലുകള്‍ നിശാപാര്‍ട്ടിക്ക് ശേഷം ഹോട്ടലില്‍ നിന്നിറങ്ങിയപ്പോള്‍ അവരെ ഓഡി കാറില്‍ പിന്തുടരന്നയാളാണ് സൈജു തങ്കച്ചന്‍. മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെയാണ് അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്‍റെ അറസ്റ്റ് വെള്ളിയാഴ്ച പോലീസ് രേഖപ്പെടുത്തിയത്. അനുവാദമില്ലാതെ സ്ത്രീകളെ പിന്തുടല്‍, നരഹത്യ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സൈജു തങ്കച്ചന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യലില്‍ മരിച്ചവരെ ഓഡി കാറില്‍ പിന്തുടര്‍ന്ന കാര്യം ഇദ്ദേഹം സമ്മതിക്കുകയും അപകടം സംഭവിച്ചത് നേരിട്ട് കണ്ടതായും മൊഴി നല്‍കി. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്. അപകടത്തില്‍ മരിച്ച മോഡലുകളായ അന്‍സി കബീറും അഞ്ജന ഷാജനും പങ്കെടുത്ത ഡിജെ പാര്‍ട്ടി നടന്ന നമ്ബര്‍ 18 ഹോട്ടലുമായി അടുത്ത ബന്ധമുള്ള ആളാണ് സൈജു തങ്കച്ചനെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നെന്നും കുണ്ടന്നൂരില്‍ വെച്ച്‌ മോഡലുകളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലുകളില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നതില്‍ പ്രധാനിയാണ് സൈജു തങ്കച്ചന്‍ എന്ന് പറയപ്പെടുന്നു.

gnn24x7