gnn24x7

ഡല്‍ഹിയിലെ ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം; ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേർ

0
310
gnn24x7

ഡല്‍ഹിയില്‍: ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിൽ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം കൊവിഡ് രോഗികള്‍ ധാരാളമായി എത്തുന്ന ആശുപത്രിയാണ് ഗംഗാറാം. ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേരാണ്. 60തോളം രോഗികളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.

ഇനി രണ്ട് മണിക്കൂര്‍ കൂടി നല്‍കാനുള്ള ഓക്‌സിജന്‍ മാത്രമെ ആശുപത്രിയിലുള്ളുവെന്നും അതിനാൽ രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഓക്‌സിജന്‍ എത്തിക്കണമെന്നും മെഡിക്കല്‍ ഡയരക്ടര്‍ അറിയിച്ചു.

അതേസമയം എയിംസില്‍ വേണ്ടത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഇല്ലാത്തതിനാൽ കൊവിഡ് പോസിറ്റീവ് ആയ ജീവനക്കാര്‍ സ്വയം നിരീക്ഷണത്തില്‍ പോകാനും രോഗലക്ഷണമില്ലെങ്കില്‍ ആദ്യ പരിശോധനയ്ക്ക് ശേഷം പത്ത് ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി.

gnn24x7