തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണിവരെ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓണക്കാലത്തിനുശേഷം രോഗവ്യാപനം കൂടി. രോഗവ്യാപനം കൂടുന്നതനുസരിച്ച് ചികിൽസാ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. പ്രതിവാര രോഗവ്യാപന തോത് ഏഴിന് മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





































