gnn24x7

പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച മുഖ്യമന്ത്രിയുടെ വിവാദ ഫ്ലക്സ് ബോര്‍ഡുകൾ മാറ്റി

0
483
gnn24x7

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻറെ ചിത്രത്തോടൊപ്പം അന്നം തരുന്നവൻ ദൈവം എന്ന വാചകങ്ങളോടെയുള്ള ഫ്ലക്സ് ബോര്‍ഡുകൾ മലപ്പുറം വളാഞ്ചേരിയില്‍ പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ പരിസരത്തെ മറ്റൊരു സ്ഥലത്തേക്കു അവ മാറ്റി സ്ഥാപിച്ചു. ശ്രീപത്മനാഭന്‍റെ മണ്ണും സ്വാമി അയ്യപ്പന്‍റെ മണ്ണും ഗുരുവായൂരപ്പന്‍റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു കിടക്കുന്നു. ഈ തിരഞ്ഞെടുപ്പില്‍ ദൈവങ്ങളെല്ലാം കമ്യൂണിസ്റ്റാണെന്നതിന് ഇതില്‍പ്പരം തെളിവു വോണോ എന്നെഴുതിയ മറ്റൊരു ബോര്‍ഡും മാറ്റിയിട്ടുണ്ട്. ഫ്ലക്സ് ബോര്‍ഡുകൾക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നു ക്ഷേത്ര ഭാരവാഹികള്‍ ആരോപിച്ചു.

gnn24x7