പിണറായി വിജയന്‍ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി സിപിഐഎം. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെയാണ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കുന്നത്. എഴുപത്തിയഞ്ച് വയസു പിന്നിട്ട പശ്ചാത്തലത്തിൽ മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ജി.സുധാകരനെ സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.
അതേസമയം സംസ്ഥാന കമ്മിറ്റിയിൽനിന്നു ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി.സുധാകരൻ നേതൃത്വത്തിനു കത്ത് നൽകിയിരുന്നു. ജി.സുധാകരനെ കൂടാതെ ആനത്തലവട്ടം ആനന്ദന്‍, വൈക്കം വിശ്വന്‍, കെ.ജെ.തോമസ്, പി.കരുണാകരന്‍, എം.എം.മണി തുടങ്ങിയവരെയും സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി.






































