gnn24x7

രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

0
373
gnn24x7

രാജീവ് രവിയുടെ കുറ്റവും ശിക്ഷയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കാസര്‍ഗോഡ് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രം ഒരു പോലീസ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ കൂടിയാണ്. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ഫെയിം നടനും പോലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസാണ് ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത്.

ചിത്രത്തില്‍ ആസിഫ് അലിയാണ് നായകൻ. കൂടാതെ ചത്രത്തിൽ സണ്ണിവെയ്ന്‍, അലന്‍സിയര്‍, ഷറഫുദ്ദീന്‍, സെന്തില്‍ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

എഡിറ്റിംഗ് ബി അജിത്കുമാർ, ക്യാമറ സുരേഷ് രാജൻ, സംഗീതം ഡോൺ വിൻസെന്റ്. കല സാബു ആദിത്യൻ, ശബ്ദം രാധാകൃഷ്ണൻ, മേക്കപ്പ് റോണാക്സ് സേവ്യർ, വസ്ത്രാലങ്കാരം. സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മണമ്പൂര്‍.

gnn24x7