gnn24x7

“തിരിമാലി” തയ്യാറാകുന്നു

0
255
gnn24x7

യോദ്ധാ-ക്കു ശേഷം നേപ്പാളിൻ്റെ പശ്ചാത്തലത്തിൽ ചിരിയുടെ അമിട്ടു പൊട്ടിക്കുന്ന ഒരു ചിത്രം അണിഞ്ഞൊരുങ്ങുന്നു.ചിത്രം -തിരിമാലി:നവാഗതനായ രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ്.കെ.ലോറൻസാണ്.’ശിക്കാരി ശംഭു, വിനു ശേഷം ഏയ്ഞ്ചൽ മരിയാസിനിമാ മാസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ആദ്യഘട്ട ചിമീകരങ്ങൾ നേപ്പാളിലും ‘കുളു മൊണാലിയുമായി പൂർത്തിയായിരിക്കുന്നത്.അടുത്ത ലൊക്കേഷൻ കൊച്ചിയാണ്.

ബിബിൻ ജോർജ് ധർമ്മജൻ ബൊൾഗാട്ടി, ജോണി ആൻ്റണി, എന്നിവർ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാതങ്ങളെ അവതരിപ്പിക്കുന്നു.സലിംകുമാർ, ഇന്നസൻ്റ്’ സോഹൻ സീനുലാൽ, കൊച്ചുപ്രേമൻ, നസീർ സംക്രാന്തി, അസീസ് പാലക്കാട്, തെസ്നി ഖാൻ എന്നിവരും പ്രധാന കഥാപാത്രണളെ അവതരിപ്പിക്കുന്ന. അന്നാ രേഷ്മ രാജനാണ് നായിക.”കേരളത്തിൽ ചെറുകിട ലോട്ടറി കച്ചവടം നടത്തുന്ന ബേബി എന്ന യുവാവ്. തൻ്റെ ആത്മ സ്നേഹിതനായ പീറ്ററും- നാട്ടിലെ പലിശക്കാരനായ അലക്സാണ്ടറും ഒന്നിച്ച് നേപ്പാളിലേക്കു ഒരു യാത്ര പോകേന്നതായി വന്നു.

അവരുടെ യാത്രയും അവിടെ അവർ നേരിടേണ്ടി വരുന്ന സംഭവങ്ങളുമാണ് അത്യന്തം രസാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. ഇതിനിടയിലൂടെ സമൂഹത്തിലെ ജീവിതഗന്ധിയായ ചില സന്ദേശങ്ങളും ഈ ചിത്രം നൽകുന്നുണ്ട്.ബേബിയെ ബിബിൻ ജോർജും, പീറ്ററിനെ ധർമ്മജൻ ബൊൾഗാട്ടിയും, അലക്സാണ്ടറെ ജോണി ആൻ്റെ ണിയും പ്രതിനിധീകരിക്കുന്നു. നേപ്പാളിലെ സൂപ്പർ നായികസ്വസ്തിമാ കട്ക – ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്നാ രേഷ്മാരാജനാണ് നായിക. സലിംകുമാർ, ഇന്നസൻ്റ്, സോഹൻ സീനുലാൽ, ഇടവേള ബാബു, തെസ്നി ഖാൻ, നസീർ സംക്രാന്തി, അസിസ് പാലക്കാട് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സേവ്യർ അലക്സും, രാജീവ് ഷെട്ടിയും ചേർന്നാണ് തിരക്കഥ രചിക്കുന്നത്.ഒരു ഹിന്ദി ഗാനമുൾപ്പടെനാലു ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ട്.

പ്രശസ്ത ബോളിവുഡ് ഗായികയായ സുനി ഡി ചൗഹാൻ, ആണ് ഇതിലെ ഹിന്ദി ഗാനമാലപിക്കുന്നത്.ഗാനങ്ങൾ – അജീഷ് ദാസ്.സംഗീതം. ബിജിപാൽഫൈസൽ അലി ഛായാഗ്രഹണവും വി.സാജൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -അഖിൽരാജ്, മേക്കപ്പ്. റോണക്സ് സേവ്യർകോസ്റ്റ്യും – ഡിസൈൻ.-ഇർഷാദ് ചെറുകുന്ന്. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്.- മനേഷ് ബാലകൃഷ്ണൻ – രതീഷ് മൈക്കിൾ.പ്രൊജക്റ്റ് ഡിസൈനർ -ബാദ്ഷ.പ്രൊഡക്ഷൻ കൺട്രോളർ-ശ്രീകുമാർ ചെന്നിത്തല.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here