gnn24x7

യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി; 73 പേരെ രക്ഷിച്ചു, 33 നാവികരെ രക്ഷിക്കാൻ ശ്രമം തുടരുന്നു

0
338
gnn24x7


തായ്‌ലൻഡ്: തായ്‌ലൻഡ് യുദ്ധക്കപ്പൽ ഉൾക്കടലിൽ മുങ്ങി. 106 പേർ ഉണ്ടായിരുന്ന കപ്പലിൽ നിന്ന് 73 പേരെയും രക്ഷിച്ചു. ഇപ്പോഴും കപ്പലിൽ കുടുങ്ങി കിടക്കുന്ന 33 പേരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തായ്ലാൻഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് തായ്‌ലൻഡ് ഉൾക്കടലിൽ മുങ്ങിയത്. പ്രക്ഷുബ്ധമായ കടലിൽ കപ്പലിന്റെ ഇലക്ട്രിക് സംവിധാനം തകരാറിലായതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്നു യുദ്ധക്കപ്പലുകളും നിരവധി ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നതായി തായ്‌ലൻഡ് നാവികസേനാ വക്താവ് പറഞ്ഞു. 1987 മുതൽ തായി നാവികസേന ഉപയോഗിക്കുന്ന അമേരിക്കൻ നിർമിത യുദ്ധക്കപ്പലാണ് അപകടത്തിൽപ്പെട്ടത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here